

ദോഹ: ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ ശൂറാ കൗണ്‍സില്‍ ശക്തമായി അപലപിച്ചു. ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ തമീം ബിന്‍ ഹമദ് ഹാളില്‍ നടന്ന പതിവ് പ്രതിവാര യോഗത്തിലാണ് ഡെന്‍മാര്‍ക്ക് സംഭവത്തെ അപലപിച്ചത്.

അനുഗ്രഹീതമായ റമദാന്‍ മാസത്തില്‍ മുസ്ലിംകള്‍ ആത്മീയ അന്തരീക്ഷത്തില്‍ ജീവിക്കുന്ന പ്രത്യേക സമയത്ത് ഇത്തരം പെരുമാറ്റം തുടരുന്നത് ബോധപൂര്‍വമായ പ്രകോപനവും കടുത്ത അപമാനവുമാണെന്ന് കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. ഇത്തരം അപമാനകരമായ പെരുമാറ്റങ്ങള്‍ തുടരാന്‍ അനുവദിക്കുന്ന നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെ ഔദ്യോഗിക അധികാരികള്‍ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വിയോജിപ്പിലേക്കും വിഭജനത്തിലേക്കും വിദ്വേഷത്തിലേക്കും നയിക്കുന്ന നിന്ദ്യമായ പെരുമാറ്റങ്ങളെ പരിമിതപ്പെടുത്താനും കുറ്റകരമാക്കാനും അന്താരാഷ്ട്ര നിയമനിര്‍മ്മാണത്തിന്റെ ആവശ്യകത ശൂറ കൗണ്‍സില്‍ എടുത്തുപറഞ്ഞു.
