മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്നും ദുര്‍ഗാദാസിനെ നീക്കി

Web Desk
0 Min Read


ദോഹ: വര്‍ഗ്ഗീയമായും രാഷ്ട്രീയമായും തൊഴില്‍പരമായും വേര്‍തിരിവ് സൃഷ്ടിക്കുകയും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്ന പ്രസ്താവന നടത്തിയ ദുര്‍ഗാദാസിനെ മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്ററിലെ മേഖലാ കോര്‍ഡിനേറ്റര്‍ എന്ന നിലയിലുള്ള എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട അറിയിച്ചു.
മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് മധു അഭിമന്യു അയച്ച മെയിലും ശബ്ദസന്ദേശവും നടപടി ആവശ്യപ്പെട്ട് വിവിധ ചാപ്റ്ററകളില്‍ നിന്നും വന്ന മെയിലുകളും വിവിധ സോഷ്യല്‍ മാധ്യമങ്ങള്‍ വഴി സംപ്രേഷണം ചെയ്യപ്പെട്ട വീഡിയോയും ലോകത്തെമ്പാടുനിന്നുമുള്ള പ്രതിഷേധങ്ങളുമാണ് ഇയാളെ നീക്കാന്‍ കാരണമായത്.

city exchange
Share This Article
Leave a Comment
error: Content is protected !!