ദോഹയില്‍ മെന്റലിസ്റ്റ് ആനന്ദുവിന്റെ മെഗാഷോയ്ക്ക് ഔദ്യോഗിക തുടക്കം

Web Desk
1 Min Read

ദോഹ: ഇന്ത്യയിലെ പ്രശസ്ത മെന്റലിസ്റ്റ് ആനന്ദു അവതരിപ്പിക്കുന്ന മെഗാ മെന്റലിസം ഷോയുടെ ഔദ്യോഗിക ലോഞ്ചിംഗ് ചടങ്ങ് ദോഹയിലെ സതാര്‍ റസ്‌റ്റോറന്റില്‍ നടന്നു. 2026 ഓഗസ്റ്റ് 28-ന് ദോഹയില്‍ അരങ്ങേറുന്ന മെഗാഷോയുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ചടങ്ങിലൂടെ നടത്തിയത്.

city exchange

സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, സ്‌പോണ്‍സര്‍മാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഷോയുടെ പ്രമോഷണല്‍ വീഡിയോ പ്രദര്‍ശനവും ഔദ്യോഗിക ലോഞ്ചിംഗും ചടങ്ങിന്റെ പ്രധാന ആകര്‍ഷണങ്ങളായി.

പരിപാടിയില്‍ സംസാരിച്ച സംഘാടകര്‍, ഖത്തറിലെ മലയാളികള്‍ക്കും മറ്റ് പ്രവാസി സമൂഹങ്ങള്‍ക്കും ലോകോത്തര നിലവാരത്തിലുള്ള മെന്റലിസം അനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു. മെന്റലിസം, സൈക്കോളജി, മാജിക്, അത്യാധുനിക സ്റ്റേജ് അവതരണം എന്നിവയുടെ സമന്വയമായ ആനന്ദുവിന്റെ പ്രകടനം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നും അവര്‍ അറിയിച്ചു.

ചടങ്ങില്‍ പങ്കെടുത്ത അതിഥികള്‍ പരിപാടിക്ക് എല്ലാ വിജയാശംസകളും നേര്‍ന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!