ഓവര്‍സീസ് എന്‍ സി പി കുവൈത്ത്- രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ചു

Web Desk
1 Min Read

കുവൈത്ത് സിറ്റി: നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ (എന്‍ സി പി- എസ് പി) വര്‍ക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെ എം പിയുടെ ജന്മ ദിനത്തോടനുബന്ധിച്ച് ഓവര്‍സീസ് എന്‍ സി പി കുവൈത്ത് കമ്മിറ്റി ‘രാഷ്ട്രീയ മാതൃശക്തി ദിവസ്’ സംഘടിപ്പിച്ചു.

city exchange

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഓവര്‍സീസ് എന്‍ സി പി കുവൈത്ത് കമ്മിറ്റി സെക്രട്ടറി രതീഷ് വര്‍ക്കല സ്വാഗതം പറഞ്ഞു. ഓവര്‍സീസ് എന്‍ സി പി കുവൈത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സൂസന്‍ ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എന്‍ സി പി- എസ് പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷനും പ്രവര്‍ത്തക സമിതി അംഗവുമായ ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വഹിച്ചു. മാതൃശക്തി ദിവസ് പ്രമേയം വനിത വേദി കണ്‍വീനര്‍ ദിവ്യ അവതരിപ്പിച്ചു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ്, പിന്റോ (കര്‍ണ്ണാടക), രാജേഷ് കൃഷ്ണന്‍, പ്രദീപ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജിനു ജെയ്ക്കബ്ബ് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!