
ദോഹ: ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും സംരംഭകനുമായ സി വി മുഹമ്മദലി (70) ഖത്തറില്‍ നിര്യാതനായി. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറിയും മെജസ്റ്റിക് പ്രസിഡന്റുമായ നിഹാദ് അലി, നബീല്‍, ജസീന, നജ്‌ല എന്നിവരാണ് മക്കള്‍.
ഖബറടക്കം ഇന്ന് ഇശാ നമസ്‌കാരത്തിന് ശേഷം മിസൈമീര്‍ പള്ളി ഖബര്‍സ്ഥാനില്‍.

