രാഷ്ട്രപതിക്കൊപ്പമുള്ള ഔദ്യോഗിക ബിസിനസ് പ്രതിനിധി സംഘത്തില്‍ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനും

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുര്‍മു മോള്‍ഡോവയിലേക്കും റൊമാനിയയിലേക്കും നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തില്‍ അനുഗമിക്കുന്ന ഇന്ത്യന്‍ ബിസിനസ് പ്രതിനിധി സംഘത്തിലെ അംഗമായി സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാറിനെ നാമനിര്‍ദ്ദേശം ചെയ്തു.

city exchange

ഒരു ഇന്ത്യന്‍ രാഷ്ട്രപതി ആദ്യമായി മോള്‍ഡോവ സന്ദര്‍ശിക്കുന്നു എന്ന പ്രത്യേകതയും മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് റൊമാനിയയിലേക്ക് ഒരു ഇന്ത്യന്‍ രാഷ്ട്രതല സന്ദര്‍ശനം നടക്കുന്നത് എന്ന ചരിത്രപ്രാധാന്യവും ഈ സന്ദര്‍ശനത്തിനുണ്ട്. ഇന്ത്യയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, നിര്‍മ്മാണം, ഊര്‍ജം, നൈപുണ്യ വികസനം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ രാഷ്ട്രപതിക്കൊപ്പമുള്ള ഈ ബിസിനസ് പ്രതിനിധി സംഘത്തില്‍ ഇടംനേടിയത് അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ്, നൈപുണ്യ വികസനം, അന്താരാഷ്ട്ര വ്യവസായ സഹകരണം എന്നീ മേഖലകളില്‍ ഡോ. സുരേഷ്‌കുമാര്‍ നാല് പതിറ്റാണ്ടിലേറെയായി നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്റെ ശ്രദ്ധേയ നേട്ടത്തില്‍ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മാനേജ്‌മെന്റും ജീവനക്കാരും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.

- Advertisement -
Ad image

1985-ല്‍ സ്ഥാപിതമായ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മുപ്പതിലധികം രാജ്യങ്ങളിലേക്ക് മൂന്ന് ലക്ഷത്തിലധികം പ്രൊഫഷണലുകള്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ ഡോ. സുരേഷ്‌കുമാര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സുതാര്യവും നൈതികവുമായ റിക്രൂട്ട്‌മെന്റ് രീതികളും നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളും ആഗോള നിലവാരത്തില്‍ ഇന്ത്യന്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശിത്വവും ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ സീഗളിന് നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!