വള്ളക്കടവ് ഐക്യവേദിയുടെ സൗഹൃദ സംഗമവും പുരസ്‌ക്കാര വിതരണവും

Web Desk
1 Min Read

തിരുവനന്തപുരം: വള്ളക്കടവ് ഐക്യവേദി സംഘടിപ്പിക്കുന്ന ഈദ് സൗഹൃദ സംഗമവും പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും ജൂലൈ 12 ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഐക്യവേദി ഹാളില്‍ (മൈതാനത്ത് ഔലിയ സ്മാരക ഹാള്‍) നടക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് അധ്യക്ഷത വഹിക്കും. എം എല്‍ എമാരായ എം വിന്‍സെന്റ്, ഉമാ തോമസ്, കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

city exchange

കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര നടന്‍ കൊല്ലം തുളസി നിര്‍വഹിക്കും. ഐക്യവേദി പ്രസിഡന്റ് വയലില്‍ നാസര്‍, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം കെ എ റഹീം, വാര്‍ഡ് കൗണ്‍സിലര്‍ ഷാജിത നാസര്‍, ഐക്യവേദി ചെയര്‍മാന്‍ എ മുഹമ്മദ്കണ്ണ് ഹാജി, ഐക്യവേദി ജനറല്‍ കണ്‍വീനര്‍ ജി ഫിറോസ്ഖാന്‍, ജനറല്‍ സെക്രട്ടറി എന്‍ എം ലത്തീഫ്, ട്രഷറര്‍ എച്ച് ഷംസുദ്ദീന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എസ് ഷഹാബ്ദീന്‍, ജാബിര്‍. എസ്, എച്ച് ദിലീപ്ഖാന്‍ തുടങ്ങിയവര്‍ സംസാരിക്കും.

Share This Article
Leave a Comment
error: Content is protected !!