
ദോഹ: സ്‌പൈസ് ജെറ്റ് ഖത്തറിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഓഗസ്റ്റില്‍ ഇന്ത്യയില്‍നിന്ന് ദോഹ സര്‍വിസിനൊരുങ്ങുകയാണ് സ്‌പൈസ് ജെറ്റ്. ഖത്തറുമായുള്ള എയര്‍ ബബ്ള്‍ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ദോഹയിലേക്കുള്ള സര്‍വിസ്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്ന് ആഴ്ചയില്‍ രണ്ട് എന്ന നിലയിലാവും സര്‍വിസ് ആരംഭിക്കുന്നത്.ഇതിനു പുറമെ ന്യൂഡല്‍ഹിയില്‍നിന്ന് സര്‍വിസുണ്ടാവും. അക്ബര്‍ ട്രാവല്‍സിനു കീഴിലുള്ള ബെന്‍സി ഹോളിഡേസിനാണ് സര്‍വിസ് ഓപറേഷന്‍ ചുമതല. ടിക്കറ്റ് ബുക്കിങ് വൈകാതെ ആരംഭിക്കും. നിലവില്‍, എയര്‍ ഇന്ത്യ, ഖത്തര്‍ എയര്‍വേസ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്നിവര്‍ മാത്രമാണ് ഇന്ത്യയില്‍നിന്ന് ദോഹയിലേക്ക് സര്‍വിസ് നടത്തുന്നത്.

