
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിജയശതമാനം 87.94.റെക്കോര്‍ഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. സയന്‍സ് വിദ്യാര്‍ത്ഥികളില്‍ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസില്‍ 80.34 ശതമാനമാണ് വിജയം. കൊമേഴ്‌സില്‍ 89.13 ശതമാനവും.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ശതമാനം വിദ്യാര്‍ത്ഥികളും ജയിച്ചപ്പോള്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അണ്‍ എയ്ഡഡ് സ്‌കൂളില്‍ 87.67 ശതമാനമാണ് വിജയം. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.
എറണാകുളം ജില്ലയിലാണ് എറ്റവും ഉയര്‍ന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാര്‍ത്ഥികള്‍ എഴുതിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
പരീക്ഷ ഫലം വബ്‌സൈറ്റില്‍ ലഭ്യമാണ്.

www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും..
