മാലിന്യ നിര്‍മാര്‍ജന പെര്‍മിറ്റ് സേവനം ഡിജിറ്റലൈസ് ചെയ്യുന്നു

Web Desk
1 Min Read

ദോഹ: ഖത്തറില്‍ മാലിന്യ നിര്‍മാര്‍ജന പെര്‍മിറ്റ് സേവനം ഡിജിറ്റലൈസ് ചെയ്യുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. മന്ത്രാലയ പരിധിയിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലെയും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള അനുമതി സേവനങ്ങള്‍ എളുപ്പമാകും. മാര്‍ച്ച് 30 മുതല്‍ ഡിജിറ്റല്‍ പെര്‍മിറ്റ് ആരംഭിക്കും.

city exchange

ആഭ്യന്തര മന്ത്രാലയവുമായി ലിങ്ക് ചെയ്ത് ആവശ്യമായ എല്ലാ രേഖകളും പരിശോധിച്ച ശേഷം ജീവനക്കാരുടെ ഇടപെടലില്ലാതെ ഉടനടി പെര്‍മിറ്റുകള്‍ ലഭ്യമാക്കും.

മാലിന്യ സംസ്‌കരണ പെര്‍മിറ്റ് സേവനത്തിന്റെ പുതിയ പതിപ്പിന്റെ പൈലറ്റ് ലോഞ്ചിന്റെ ഭാഗമായി സര്‍ക്കാര്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലെ കമ്പനികള്‍ എന്നിവര്‍ക്കായി മുനിസിപ്പാലിറ്റി മന്ത്രാലയതിന്റെ ആഭിമുഖ്യത്തില്‍ ശില്‍പശാല സംഘടിപ്പിച്ചിരുന്നു.

മുനിസിപ്പാലിറ്റി മന്ത്രാലയം വെബ്സൈറ്റിലൂടെ നല്‍കുന്ന ഇലക്ട്രോണിക് സേവനങ്ങളിലൊന്നാണ് മാലിന്യ നിര്‍മാര്‍ജന പെര്‍മിറ്റ് സേവനത്തിന്റെ പുതിയ പതിപ്പെന്ന് വേസ്റ്റ് റീസൈക്ലിംഗ് ആന്‍ഡ് ട്രീറ്റ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ എന്‍ജിന്‍ ഹമദ് ജാസിം അല്‍ ബഹര്‍ പരിപാടിയെ അഭിസംബോധന ചെയ്തു പറഞ്ഞു. മാലിന്യ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനും ഇടപാടുകള്‍ വേഗത്തിലാക്കുന്നതിനുമായി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പെര്‍മിറ്റ് പ്രക്രിയ സുഗമമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അല്‍ ബഹര്‍ വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!