

പറവൂർ: വീടിന്റെ ഗേറ്റ് ദേഹത്തുവീണ് വീട്ടമ്മ മരിച്ചു. ഏലൂർ വില്ലേജ് ഓഫീസ് താൽക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്.

ഇന്ന് രാവിലെ ഏലൂർ വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭർത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്. വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റാണ് തകർന്ന് ജോസ് മേരിയുടെ ദേഹത്തേക്ക് വീണത്. ഭർത്താവ് പോയ ശേഷമായിരുന്നു അപകടം.

അപകടശേഷം കുറച്ചുനേരം കഴിഞ്ഞാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപവാസികൾ ചേർന്ന് ജോസ് മേരിയെ മഞ്ഞുമ്മൽ സെൻറ് ജോസഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഏലൂർ ഇൻസ്പെക്ടർ എം കെ ഷാജി,
എസ് ഐ റോയ് കെ പൊന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.

