

തിരുവനന്തപുരം: ചലച്ചിത്ര, സീരിയല്‍, ഡോക്യുമെന്ററി സംവിധായകനും പൊതുപ്രവര്‍ത്തകനുമായ ജിഫ്‌റി ജലീല്‍ രചിച്ച ‘ജീവിതം ഒരു നൂല്‍പ്പാലം’ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് തിരുവനന്തപുരം കവടിയാറില്‍ ഗോള്‍ഫ് ക്ലബിലായിരുന്നു പ്രകാശന ചടങ്ങ്.


സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടാതെ പോകുന്ന സാധാരണക്കാരുടെ ജീവിതങ്ങളിലേക്ക് കടന്നു ചെന്ന് അവതരിപ്പിക്കുന്ന കഥകളുടെ സമാഹാരമാണ് ജീവിതം ഒരു നൂല്‍പ്പാലം. തിരുവനന്തപുരം റോമാന്‍സണ്‍ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ പുസ്തകത്തിന്റെ അവതാരിക എഴുതിയത് ജഗദീഷ് കോവളം ആണ്.
