‘ക്രിക്കറ്റ് കളിയും തീവ്രവാദ കളിയും ഒരേസമയം കളിക്കാനാവില്ല:’ രാംദേവ്

Web Desk
1 Min Read

ദുബൈ: ടി 20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ – പാക് മത്സരത്തിനെതിരെ യോഗ ഗുരു ബാബ രാംദേവ്. ഇന്ത്യ – പാക് മത്സരം രാഷ്ട്ര ധര്‍മത്തിന് എതിരാണെന്ന് ബാബ രാംദേവ് പറഞ്ഞു. ഇന്ന് വൈകീട്ട് ഏഴരക്ക് ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ശനിയാഴ്ച നാഗ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബാബ രാംദേവ് മത്സരത്തിനെതിരെ രംഗത്ത് വന്നത്. മത്സരം രാജ്യതാത്പര്യത്തിനും രാഷ്ട്ര ധര്‍മ്മത്തിനും എതിരാണെന്നാണ് അദ്ദേഹം പറയുന്നത്. ‘ക്രിക്കറ്റ് കളിയും തീവ്രവാദ കളിയും ഒരേസമയം കളിക്കാനാവില്ല.’ രാംദേവ് പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയുടേയും പാകിസ്താന്റേയും സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് ഇന്ന് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. മറ്റേതൊരു പോരാട്ടം പോലെയാണ് ഈ മത്സരമെന്ന് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും പറഞ്ഞിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!