
തിരുവനന്തപുരം: അനുപമയുടെ അച്ഛനും തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതിയായിരുന്നുവെന്ന് ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍ ജി ശക്തിധരന്‍.തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഭരണം പിടിക്കാന്‍ രണ്ട് യു ഡി എഫ് കൗണ്‍സിലര്‍മാരായ പ്രേമാനന്ദന്‍,രാജപ്പന്‍ എന്നിവരെ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ തട്ടിക്കൊണ്ടു പോയി പാര്‍പ്പിച്ചത് അനുപമയുടെ അപ്പൂപ്പനും ട്രേഡ് യൂണിയന്‍ നേതാവും സിപിഎം സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന പേരൂര്‍ക്കട സദാശിവനായിരുന്നു. എന്നാല്‍ അനുപമയുടെ ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ട് പോയപ്പോള്‍ പോലീസ് സ്വീകരിച്ച നടപടിയല്ല അന്നത്തെ ഇ കെ നായനാര്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തു അവിടെ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന,തട്ടിക്കൊണ്ടുപോയ കോണ്‍സിലര്‍മാരെ മോചിപ്പിച്ചതായും ശക്തിധരന്‍ ഫേസ് ബുക്കില്‍ എഴുതി.


