
ആലുവ: ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യപരിപാലനം തുടങ്ങിയവയെ അടിസ്ഥാനമാക്കി സംസ്ഥാന ഗവണ്‍മെന്റ് നടപ്പിലാക്കുന്ന വൈബ് ഫോര്‍ വെല്‍നസ്സ് ക്യാമ്പയിന് കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ തുടക്കമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ഇ ഷാഹിറ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കെ പി അഖില, ഡോ. ആനന്ദ് സെബാസ്റ്റ്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത റെജികുമാര്‍, ഷിജി രാജേഷ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് യു കെ ബിന്ദു, നഴ്സിംഗ് ഓഫീസര്‍ നദീറ വളപ്പില്‍, വി എസ് സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

എം കെ ഗിരീഷ് യോഗ ക്ലാസ്സിന് നേതൃത്വം നല്‍കി. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ കുട്ടമശ്ശേരി, ചാലയ്ക്കല്‍, ചുണങ്ങംവേലി, തോട്ടുംമുഖം, മെയിന്‍ സെന്റര്‍ എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ വൈബ് ഫോര്‍ വെല്‍നസ്സ് ക്യാമ്പയിന്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ ആഴ്ചയിലൊരിക്കല്‍ വീതം നടക്കും.
