
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി വ്യാഴാഴ്ച സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

ഇരുരാജ്യങ്ങള്‍ക്കിടയിലെ സഹോദരബന്ധങ്ങള്‍ അവലോകനം ചെയ്യുകയും അവയെ കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ഉള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. കൂടാതെ പരസ്പര താത്പര്യമുള്ള പ്രാദേശികവും അന്താരാഷ്ട്രവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
