പൂര്‍ണവാക്‌സിനെടുത്തവര്‍ക്ക് നവംബര്‍ എട്ടുമുതല്‍ യു എസില്‍ പ്രവേശനം

Web Desk
0 Min Read

വാഷിംഗ്ടണ്‍: കോവിഡ് വാക്‌സിന്‍ പൂര്‍ണമായ ഡോസുകളെടുത്തവര്‍ക്ക് നവംബര്‍ എട്ടുമുതല്‍ യു എസില്‍ പ്രവേശനം അനുവദിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കര, വ്യോമ യാത്രക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്ന് വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിന്‍ മുനോസ് ട്വീറ്റ് ചെയ്തു.

city exchange


കോവിഡ് വാക്സിന്‍ വ്യാപകമായി ലഭ്യമായതോടെയാണ് യു എസിന്റെ നടപടി. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യു എസിലേക്ക് പ്രവേശനമുണ്ടാവില്ല.
ഈ തീരുമാനത്തോടെ ആകാശമാര്‍ഗവും കരമാര്‍ഗവും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് ഏകരൂപം കൈവരും.

Share This Article
Leave a Comment
error: Content is protected !!