Connect with us

NEWS

കെ കരുണാകരന്‍ അനുസ്മരണവും ലീഡര്‍ പുരസ്‌കാര സമര്‍പ്പണവും നടത്തി

Published

on


ആലുവ: മുന്‍മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവര്‍ക്കുവേണ്ട പുനരധിവാസവും നഷ്ടപരിഹാരവും നല്‍കി കേരളത്തില്‍ നടന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ പദ്ധതികളാണെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഐ എന്‍ ടി യു സി ആലുവ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കെ കരുണാകരന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാതെ നടത്താന്‍ ശ്രമിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ഭരണാധികാരികള്‍ക്ക് തിരിച്ചടി നേരിട്ടവയാണ് വിഴിഞ്ഞം, സില്‍വര്‍ ലൈന്‍, കെ റെയില്‍ തുടങ്ങിയവ. വികസനം മൂലം ഭൂമി നഷ്ടപ്പെടുന്ന കുടിയിറക്കപ്പെടുന്നവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം കൊടുക്കാതെ പദ്ധതിക്ക് വിശദമായ പദ്ധതി രേഖ പോലുമില്ലാതെ വികസന പദ്ധതികളുമായി ഇറങ്ങിയ സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയില്ലാതെ നടപ്പിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് സഹീര്‍ അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി നിയോജക മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരം അന്‍വര്‍ സാദത്ത് എം എല്‍ എ സാമൂഹിക പ്രവര്‍ത്തകന്‍ ജേബി തോമസിന് നല്‍കി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ പുരസ്‌കാര ജേതാവിനെ ആദരിച്ചു.

ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിം കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഐ എന്‍ ടി യു സി നേതാവ് വി പി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ട അതിഥി മറിമായം സലീം ഹസ്സന്‍, പത്മശ്രീ ടോണി ഫെര്‍ണാണ്ടസ്, തോപ്പില്‍ അബു, ബാബു പുത്തനങ്ങാടി, പി എന്‍ ഉണ്ണികൃഷ്ണന്‍, സൈജി ജോളി, ആനന്ദ് ജോര്‍ജ്, ലത്തീഫ് പുഴിത്തറ, ഫാസില്‍ ഹുസൈന്‍, ആഷിക് എടത്തല, റഷീദ് കാച്ചാന്‍ കുഴി, എം ഐ ദേവസി കുട്ടി, ജീമോന്‍ കയ്യാല, ഹസീന മുനീര്‍, രഞ്ചുദേവസി തുടങ്ങിയവര്‍ സംസാരിച്ചു.


error: Content is protected !!