Featured
ജി സി സി ‘ഗ്രാന്‍ഡ് ടൂര്‍സ് വിസ’ വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍

ദോഹ: ജി സി സി ഗ്രാന്റ് ടൂര്‍സ് വിസ വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍ വരും. ഖത്തര്‍, യു എ ഇ, സൗദി അറേബ്യ, കുവൈത്ത്്, ഒമാന്‍, ബഹ്റൈന്‍ എന്നീ ആറ് ജി സി സി രാജ്യങ്ങളില്‍ യാത്രക്കാര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്ന മള്‍ട്ടി എന്‍ട്രി വിസയായി ‘ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി സി സി) ഗ്രാന്‍ഡ് ടൂര്‍സ് വിസ പ്രവര്‍ത്തിക്കും. യു എ ഇയുടെ ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം അതോറിറ്റി (എസ് സി ടി ഡി എ) ഖാലിദ് ജാസിം അല്‍ മിദ്ഫ തിങ്കളാഴ്ച അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ വെച്ചാണ് ഇക്കാര്യം അറിയിച്ചത്.


സഞ്ചാരികള്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ കഴിയും. കൂടാതെ വിസയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ 30 ദിവസത്തിലധികം സമയം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.

ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനും യാത്രക്കാരുടെ സൗകര്യത്തിനായി സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുന്നതിനാല്‍ ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഈ സംവിധാനം നിലവില്‍ വരിക.


ജി സി സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള വിസ രഹിത തടസ്സമില്ലാത്ത യാത്ര ഇതിനകം തന്നെ നിലവിലുണ്ട്. എങ്കിലും പുതിയ ജി സി സി ഗ്രാന്‍ഡ് ടൂര്‍സ് വിസ രാജ്യത്തിനകത്ത് താമസിക്കുന്ന പ്രവാസികള്‍ക്കും അതിര്‍ത്തികള്‍ക്കിടയിലുള്ള സൗജന്യ പാസായി പ്രവര്‍ത്തിക്കും. ഇത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. ജി സി സി രാജ്യങ്ങളുടെ വിനോദസഞ്ചാരവും സമ്പദ്വ്യവസ്ഥയും യാത്രയും ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മേഖലയിലേക്കുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദവും വിനോദസഞ്ചാരികള്‍ക്ക് താങ്ങാവുന്നതുമാക്കുമെന്ന് യു എ ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞതായി യു എ ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


