

ദോഹ: ഡിസംബറില്‍ ഖത്തറിലെ ഇന്ധന വിലയില്‍ മാറ്റമില്ലെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. നവംബര്‍ മാസത്തെ അതേ വില തന്നെയായിരിക്കും ഡിസംബറിലും തുടരുക.
ഒരു ലിറ്റര്‍ ഡീസലിന് 2.05 റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 2.10 റിയാലും പ്രീമിയം പെട്രോളിന് രണ്ട് റിയാലുമായിരിക്കും ഡിസംബറിലെ വില.

