

ദോഹ: നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി എനിയുമായി ഖത്തര്‍ എനര്‍ജി കൈകോര്‍ത്തതായി അറിയിച്ചു. നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പദ്ധതിയിലെ രണ്ടാമത്തെ പങ്കാളിത്തമാണിത്. നിലവില്‍ പ്രതിവര്‍ഷം 77 മില്യന്‍ ടണ്‍ ദ്രവീകൃത പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്നത് 110 മില്യന്‍ ടണായി വര്‍ധിക്കും. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യമായി ഖത്തര്‍ മാറും.

പങ്കാളിത്ത കരാര്‍ ഖത്തര്‍ ഊര്‍ജ്ജ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സി ഇ ഒയുമായ സാദ് ഷെരീദ അല്‍കഅബിയും എനി സി ഇ ഒ ക്ലാഡിയോ ഡെസ്കാല്സിയും കൈമാറി. ഇരുകമ്പനികളിലേയും മുതിര്‍ന്ന ജീവനക്കാരും കരാര്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുത്തു.
