

ദോഹ: ഇന്ത്യന്‍ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം ഖത്തര്‍ ഇഫ്താര്‍ സംഗമം നടത്തി. ഫോറം പ്രസിഡന്റ് അഡ്വ. എം എസ് നിഷാദ് അധ്യക്ഷത വഹിച്ചു. അഡ്വ. ജാഫര്‍ഖാന്‍ ഇഫ്താര്‍ സന്ദേശം നല്‍കി. ജാതി മത ചിന്തകള്‍ക്കതീതമായി പരസ്പര സാഹോദര്യത്തോടെ ജീവിക്കുന്നതിനോടൊപ്പം വരും തലമുറയ്ക്ക് മാതൃകയാകേണ്ടത് കൂടി നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

മത്താര്‍ ഫിഷ് ഗ്രില്‍ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി അഡ്വ. ഹണി തോമസ്, അഡ്വ. സജിമോന്‍ കാരക്കുറ്റി, അഡ്വ. മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു.
