

ദോഹ: ഖത്തറിലെ ഐ സി എഫ് പ്രവര്‍ത്തകരായ രണ്ടുപേര്‍ വ്യത്യസ്ത സംഭവങ്ങളില്‍ മരിച്ചു. ഹിലാലില്‍ വാഹനമിടിച്ചും മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയിലുമാണ് രണ്ടു മരണം. ചേലേമ്പ്ര സ്വദേശി കുനിയില്‍ ഖാലിദ് (51), ചാവക്കാട് സ്വദേശി മുഹമ്മദ് ഷാക്കിര്‍ (23) എന്നിവരാണ് മരിച്ചത്.

മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് ഖാലിദ് മരിച്ചത്. ഏതാനും ദിവസങ്ങളായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അല്‍ ഖബ്ബാനി ആന്റ് പാര്‍ട്ണേഴ്സ് ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനായ ഖാലിദ്. ഖത്തര്‍ ഐ സി എഫ് അല്‍ സദ്ദ് സെക്ടറിലെ അല്‍ നാസര്‍ യൂണിറ്റ് സജീവ പ്രവര്‍ത്തകനായിരുന്നു.

ഹിലാലിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം റോഡിലൂടെ നടന്നു പോകുന്നതിനിടയിലാണ് മുഹമ്മദ് ഷാക്കിര്‍ വാഹനമിടിച്ച് മരിച്ചത്. രണ്ടു മാസം മുമ്പ് ജോലി തേടി ഖത്തറിലെത്തിയ ഷാക്കിര്‍ ഹിലാലിലെ ലുലു ജീവനക്കാരനായിരുന്നു.
കടപ്പുറം പള്ളിക്ക് സമീപം പരേതനായ പുതിയ വീട്ടില്‍ മുഹമ്മദലി ഹാജിയുടേയും നസിയയുടേയും മകനാണ്. ഫൈസല്‍, മുസ്തഫ, അന്‍സാര്‍ എന്നിവരാണ് സഹോദരങ്ങള്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് പ്രവര്‍ത്തകര്‍ അറിയിച്ചു.

