
ദോഹ: ഖത്തറില്‍ ആഗസ്റ്റ് 2 മുതല്‍ 6 വരെ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത വസ്തു ഇടപാടുകളുടെ ആകെ മൂല്യം 377.22 മില്യണ്‍ റിയാലായി. നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ വിഭാഗത്തിന്റെ കണക്കുപ്രകാരം ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 353,406,706 റിയാലാണ്.

ഇതോടൊപ്പം, ഇതേ കാലയളവില്‍ വാസയോഗ്യമായ യൂണിറ്റുകളുടെ വില്‍പ്പന കരാറുകളുടെ ആകെ മൂല്യം 23,813,514 റിയാലാണ്. ഇതോടെ ഒരാഴ്ചയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 377.22 മില്യണ്‍ റിയാലിലെത്തി.

പുറത്തിറക്കിയ പ്രതിവാര ബുള്ളറ്റിന്‍ പ്രകാരം ഒഴിഞ്ഞ ഭൂമി, വീടുകള്‍, വാണിജ്യ കെട്ടിടം, വാസയോഗ്യമായ കെട്ടിടങ്ങള്‍, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ എന്നിവയാണ് ഇടപാടുകളില്‍ ഉള്‍പ്പെട്ടത്.
ദോഹ, അല്‍ വക്ര, അല്‍ റയ്യാന്‍, ഉമ്മുസലാല്‍, അല്‍ ദായന്‍, അല്‍ ഖോര്‍, അല്‍ ദഖീറ, അല്‍ ഷമാല്‍ മുനിസിപ്പാലിറ്റികളിലും ലുസൈല്‍ 69, ദി പേള്‍ ഐലന്‍ഡ്, അല്‍ ഖറായിജ്, ലെഗ്‌തൈഫിയ തുടങ്ങിയ മേഖലകളിലുമാണ് വില്‍പ്പന പ്രധാനമായും നടന്നത്.
ജൂലൈ 26 മുതല്‍ 30 വരെയുള്ള കാലയളവിലും നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 400 മില്യണ്‍ റിയാല്‍ കവിഞ്ഞിരുന്നു.

