സിജിയുമായി ചേര്‍ന്ന് ഐ സി ബി എഫ് വിദ്യാഭ്യാസ- ആരോഗ്യ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) സിജി ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് റിമോട്ട് പാരന്റിംഗ് ആന്റ്് മെന്റല്‍ അവെയര്‍നെസ് എന്ന പേരില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് പ്രത്യേക വിദ്യാഭ്യാസ- ആരോഗ്യ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

city exchange

ബര്‍വ അല്‍ ബറാഹയിലെ ഗള്‍ഫ് കോണ്‍ട്രാക്ടിംഗ് കമ്പനി താമസ സമുച്ചയത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ തൊഴിലാളികളുടെ സാന്നിധ്യത്തില്‍ നടന്നു.
സിജിയുടെ റിസോഴ്‌സ് പേഴ്‌സണ്‍സ് ആയ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എം ഐ ഖലീല്‍, സൈക്കോളജി ട്രെയിനര്‍ മുഹമ്മദ് ജൂനൈദ്, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ട്രെയിനറും ബിഹേവിയറല്‍ കോച്ചുമായ അബ്ദുല്‍ റഷീദ് എന്നിവര്‍ മാനസികാരോഗ്യം, കരിയര്‍, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച വിവിധ സെഷനുകള്‍ അവതരിപ്പിച്ചു.

റിമോട്ട് പാരന്റിംഗ്, കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍, കുട്ടികളുടെ മാനസിക വളര്‍ച്ചയും കരിയര്‍ പ്ലാനിംഗും, വൊക്കേഷണല്‍ ഗൈഡന്‍സ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പാരന്റിംഗ് സ്‌കില്‍സിനെ കേന്ദ്രീകരിച്ചായിരുന്നു സെഷനുകള്‍.

ഐ സി ബി എഫിന്റെ കോര്‍ഡിനേറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസി ലേബര്‍ ആന്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍, വിസയും ഒ സി ഐയും കൈകാര്യം ചെയ്യുന്ന ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. ഈശ് സിംഗല്‍ ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു.

- Advertisement -
Ad image

ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതം പറഞ്ഞു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. എം സി അംഗം ശങ്കര്‍ ഗൗഡ് അതിഥി പ്രഭാഷകരെ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തി. സെക്രട്ടറി ജാഫര്‍ തയ്യില്‍ നന്ദി രേഖപ്പെടുത്തി.

ഈശ് സിംഗലും പ്രസിഡന്റ് ഷാനവാസ് ബാവയും ജി സി സി പ്രതിനിധികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എംബസി ഉദ്യോഗസ്ഥ അരാധന ത്രിപാഡി, സിജി വൈസ് ചെയര്‍മാന്‍ ഇസ്സുദ്ദീന്‍, മുഹമ്മദ് ഫസല്‍, യൂസഫ് വണ്ണരത്ത്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ സമദ് കടമേരി എന്നിവര്‍ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, എം സി അംഗം മണി ഭാരതി എന്നിവര്‍ പരിപാടി കോര്‍ഡിനേറ്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!