
ദോഹ: വടക്കന്‍ ചൈനയിലുണ്ടായ കല്‍ക്കരി ഖനി സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അനുശോചനം അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന് അയച്ച സന്ദേശത്തിലാണ് അമീര്‍ ദുഃഖം രേഖപ്പെടുത്തിയത്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന് അനുശോചന സന്ദേശം അയച്ചു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം നേരുന്നതായും സന്ദേശത്തില്‍ അറിയിച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ പ്രീമിയര്‍ ലി ചിയാങിന് അനുശോചന സന്ദേശം അയച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള അനുശോചനവും പരിക്കേറ്റവര്‍ക്കുള്ള ആരോഗ്യാശംസകളും അദ്ദേഹം രേഖപ്പെടുത്തി.
