ഖ്ത്തര്‍ ഉപപ്രധാനമന്ത്രിയും ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച

Web Desk
0 Min Read

വാഷിംഗ്ടണ്‍: ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി.
വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഫ്ഗാന്‍, ഇറാഖ്, സിറിയ, ഫലസ്തീന്‍ പ്രശ്‌നങ്ങളും വികസനപ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി.
ബുധനാഴ്ച വാഷിംഗ്ടണില്‍ യുഎസ് സെനറ്റ് അംഗങ്ങളുമായും ശൈയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമേഷ്യയില്‍ സമാധാനത്തിനും രാഷ്ട്രീയ സ്ഥിരതക്കും ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ യുഎസ് പ്രതിനിധികള്‍ അഭിനന്ദിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!