
കോഴിക്കോട്: വിവാദമായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്ത് അപകടത്തില്‍ മരിച്ചു. മൂന്ന് നിരത്തു സ്വദേശി റമീസാണ് വാഹനാപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച്ച കണ്ണൂര്‍ അഴീക്കോടായിരുന്നു വാഹനാപകടം. ഗുരുതരമായി പരുക്കേറ്റ റമീസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് . കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റ്ംസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

