മഹാമാരിക്കാലത്തെ മഹാമാമാങ്കത്തിന് ഇന്ന് തുടക്കം

Web Desk
1 Min Read

ടോക്യോ: കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ കൂടുതല്‍ ദൂരത്തില്‍ ഒരുമിച്ച്- ടോക്യോ ഒളിംപിക്‌സിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം നാലരയ്ക്ക് തിരി തെളിയും. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് 2020ല്‍ നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് 2021ലേക്ക് മാറ്റിയത്.
പ്രതീക്ഷയുടേയും സാഹോദര്യത്തിന്റേയും സന്ദേശം പകര്‍ന്നാണ് ജപ്പാന്‍ പ്രാദേശിക സമയം രാത്രി എട്ട് മണിക്ക് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക. ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി കാണികളില്ലാത്ത മത്സരങ്ങള്‍ അരങ്ങേറുന്നത്. സോണി ടെന്‍ ചാനലുകളിലാണ് ഉദ്ഘാടനച്ചടങ്ങ് ലോകത്തിന് വീക്ഷിക്കാനാവുക.
1964ല്‍ ഒളിംപിക്‌സ് അരങ്ങേറിയ മുഖ്യവേദിയില്‍ തന്നെയാണ് ഈ തവണത്തെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ ഉള്‍പ്പെടെയുള്ള 15 രാഷ്ട്രത്തലവന്മാര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതായാണ് വിവരം.
ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി ഇന്ത്യന്‍ സംഘത്തെ നയിക്കുക ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗും ബോക്‌സിംഗ് ലോകചാംപ്യന്‍ എം സി മേരികോമുമാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!