ഖത്തറില്‍ വേനലവധിക്കു ശേഷം സ്‌കൂളുകള്‍ തുറന്നു

Web Desk
1 Min Read

ദോഹ: വേനലവധിക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്. രാജ്യത്തെ അഞ്ഞൂറിലേറെ പൊതു- സ്വകാര്യ വിദ്യാലയങ്ങളിലെ മൂന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ക്ലാസ് മുറികളിലേക്ക് മടങ്ങുന്നത്.

city exchange

വിദ്യാര്‍ഥികളെ സുരക്ഷിതമായി തിരികെ സ്വാഗതം ചെയ്യുന്നതിന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകളിലെ തയ്യാറെടുപ്പുകള്‍ ഉറപ്പുവരുത്തുകയും കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

1952ല്‍ ആരംഭിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ 70-ാം വര്‍ഷമാണ് 2022- 23 അധ്യയന വര്‍ഷത്തില്‍ ഖത്തര്‍ ആഘോഷിക്കുന്നത്. മികച്ച വിദ്യാഭ്യാസവും ഗുണനിലവാരവും ഉറപ്പുവരുത്തുന്ന ഖത്തറിന്റെ ഏഴ് പതിറ്റാണ്ട് വിദ്യാഭ്യാസ ആഘോഷത്തോടൊപ്പം ഫിഫ ലോകകപ്പ് 2022 കൂടി വരുന്ന സന്തോഷമുണ്ട്.

- Advertisement -
Ad image

വിദ്യാര്‍ഥികളുടെ പഠനത്തോടൊപ്പം മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ആരോഗ്യ സംരക്ഷണത്തിലും കൂടി ശ്രദ്ധ ചെലുത്തുന്നതായിരിക്കും ഈ വര്‍ഷത്തെ പദ്ധതികള്‍. വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശാസ്ത്ര സാങ്കേതകി സ്ട്രീമുകളില്‍ പ്രത്യേക കേന്ദ്രീകരിക്കുമെന്ന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലെഹ് അല്‍ നുഐമി പറഞ്ഞു.

ഖത്തര്‍ പൗരന്മാരില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാരില്‍ നിന്നും യോഗ്യതയുള്ള അധ്യാപകരെ മന്ത്രാലയം നിയമിക്കും. പ്രൊഫഷണല്‍ വികസനത്തിന് വ്യത്യസ്ത ഓപ്ഷനുകള്‍ നല്കുന്നതോടൊപ്പം മികച്ച പ്രകടനത്ിന് സകൂളുകളിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യും.

എല്ലാ സര്‍ക്കാര്‍- സ്വകാര്യ നഴ്‌സറികളിയേും കിന്റര്‍ഗാര്‍ട്ടനുകളിലേയും സ്‌കൂളുകളിലേയും എല്ലാ വിദ്യാര്‍ഥികളും ജീവനക്കാരും പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലേക്ക് മടങ്ങുന്നതിന് 48 മണിക്കൂര്‍ മുമ്പ് കോവിഡ് റാപിഡ് ആന്റിജന്‍ പരിശോധന നടത്തണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ആദ്യത്തെ രണ്ടാഴ്ച സ്‌കൂളുകളില്‍ മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാണ്.

പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ വര്‍ധിച്ച എണ്ണം ഉള്‍ക്കൊള്ളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി അഞ്ച് പുതിയ പ്രിപറേറ്ററി, സെക്കന്‍ഡറി സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. ഓരോ സ്‌കൂളിനും 36 ക്ലാസ് മുറികളിലായി 786 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. ഇതില്‍ ആറു ക്ലാസുകളിലായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 36 കുട്ടികളും ഉള്‍പ്പെടും.

Share This Article
Leave a Comment
error: Content is protected !!