ആലുവയില്‍ ഭാരത് ജോഡോ മുന്നൊരുക്ക സമ്മേളനം

Web Desk
1 Min Read

ആലുവ: സെപ്തംബര്‍ 19, 20 തിയ്യതികളില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച നിയോജക മണ്ഡലം സമ്മേളനം വൈ എം സി എ ഹാളില്‍ ബെന്നി ബെഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു അധ്യക്ഷത വഹിച്ചു.

city exchange

ജെബി മേത്തര്‍ ഹിഷാം എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ പി ധനപാലന്‍, മുന്‍മന്ത്രി വി സി കബിര്‍, മുന്‍ എം എല്‍ എ എം എ ചന്ദ്രശേഖരന്‍, ഐ എന്‍ ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജോര്‍ജ്ജ്, ബാബു പുത്തനങ്ങാടി, എം ജെ ജോമി, ലത്തീഫ് പുഴിത്തറ, കെ എന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!