

ആലുവ: കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയി ച്ച് ആദരവര്‍പ്പിച്ചു. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം പി എച്ച് അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, തായിക്കാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫീഖ്, ജി മാധവന്‍കുട്ടി, എം എ ഹാരിസ്, യൂത്ത് കെയര്‍ ജില്ല കോഡിനേറ്റര്‍ എം എസ് സനു, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ആല്‍ഫിന്‍ രാജന്‍, അമീര്‍ ഷാ, ജെസ്‌മോന്‍, മുഹ്‌സിന ടി എ, മുഹമ്മദ് ഫസല്‍, ഇജാസ് അഹമ്മദ്, ഷൈമോന്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, എം എ സക്കീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ എം എ കെ നജീബ്, സിറാജ് ചേനകര, അനസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
