ഭാഷാ സമര അനുസ്മരണവും അലിഫ് അറബിക് ടാലന്റ് ടെസ്റ്റും സംഘടിപ്പിച്ചു

Web Desk
2 Min Read

പുല്ലേപ്പടി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാഷാ സമര അനുസ്മരണവും അലിഫ് അറബിക് ടാലന്റ് ടെസ്റ്റും സംഘടിപ്പിച്ചു. പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി കൊച്ചിന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.

city exchange

ഭാഷാ സമരം കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക ചരിത്രത്തിലെ നിര്‍ണായക അധ്യായമാണെന്നും ഭാഷയ്ക്കായി നടന്ന പോരാട്ടങ്ങള്‍ പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ടി കെ അഷ്‌റഫ് പറഞ്ഞു. കെ എ ടി എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു. അറബി ഭാഷ മതപരമായ പരിധികള്‍ക്കപ്പുറം വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും ഭാഷയാണെന്നും അറബി പഠനം വിദ്യാര്‍ഥികളുടെ ബൗദ്ധിക വളര്‍ച്ചയ്ക്കും തൊഴില്‍ സാധ്യതകള്‍ക്കും പുതിയ വാതിലുകള്‍ തുറക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം സലാഹുദ്ദീന്‍ മദനി ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി.

പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അലിഫ് അറബിക് ടാലന്റ് ടെസ്റ്റില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു.

എല്‍ പി വിഭാഗത്തില്‍ നൂറിയ വി എ (സെന്റ് ജോര്‍ജ് എല്‍ പി എസ്) ഒന്നാം സ്ഥാനവും ഐറിന്‍ പി (സെന്റ് ജോര്‍ജ് എല്‍ പി എസ്) രണ്ടാം സ്ഥാനവും
ഹാമിദ റസാഖ് (ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

- Advertisement -
Ad image

യു പി വിഭാഗത്തില്‍ തഖ്വ മറിയം (ലിറ്റില്‍ ഫ്‌ളവര്‍ യു പി എസ് ചേരാനല്ലൂര്‍) ഒന്നാം സ്ഥാനവും മുഹമ്മദ് റയാന്‍ കെ പി (സെന്റ് ആല്‍ബര്‍ട്ട്‌സ് എച്ച് എസ്) രണ്ടാം സ്ഥാനവും റാനിയ റസാക്ക് (ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മെഹജബിന്‍ ഫാത്തിമ (അല്‍ഫാറുഖിയ എച്ച് എസ് എസ് ചേരാനല്ലൂര്‍) ഒന്നാം സ്ഥാനവും അഹ്മദ് ഫൗസാന്‍ (ദാറുല്‍ ഉലൂം പുല്ലേപ്പടി) രണ്ടാം സ്ഥാനവും മറിയം ഹന്നത്ത് (ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ദാറുല്‍ ഉലൂം പുല്ലേപ്പടിയിലെ ഫാത്തിമ സൈമ ബിന്‍ത് നസീര്‍ ഒന്നാം സ്ഥാനവും ആയിഷ പി എച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രധാനധ്യാപിക സാജിദ അലി, ത്വാഹ എ എം, അലി കെ എ, ജസീന ടീച്ചര്‍ ഇടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!