സി എന്‍ ബി സിയുടെ മിഡില്‍ ഈസ്റ്റിലെ മികച്ച 100 ബിസിനസ് നേതാക്കളുടെ പട്ടികയില്‍ ഖത്തറില്‍ നിന്ന് ഒന്‍പത് പേര്‍

Web Desk
2 Min Read

ദോഹ: മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ മികച്ച 100 ബിസിനസ് നേതാക്കളുടെ പട്ടികയില്‍ ഖത്തറില്‍ നിന്നുള്ള ഒമ്പത് പ്രമുഖര്‍ ഇടംനേടി. സാമ്പത്തിക പ്രകടനം, വിപണിയിലെ സ്വാധീനം, നവീകരണം, ഭരണമികവ്, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സി എന്‍ ബി സി അറേബ്യ പട്ടിക തയ്യാറാക്കിയത്.

city exchange

പട്ടികയില്‍ ഇടം നേടിയ ഖത്തറിലെ ബിസിനസ് നേതാക്കള്‍:

  • അബ്ദുല്ല മുബാറക് അല്‍ ഖലീഫ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ്
  • ബാസല്‍ ഗമാല്‍, ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഖത്തര്‍ ഇസ്ലാമിക് ബാങ്ക്
  • അസീസ് അല്‍ ഉത്മാന്‍ ഫഖ്റൂ, ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഉരീദൂ ഗ്രൂപ്പ്
  • ശൈഖ് ഹമദ് അബ്ദുല്ല ജാസിം അല്‍ താനി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, വോഡഫോണ്‍ ഖത്തര്‍
  • എന്‍ജി. അബ്ദുല്ല ഫദാല അല്‍ സുലൈത്തി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നഖീലത്ത്
  • ഡോ. അബ്ദുല്‍ ബാസിത് അഹ്മദ് അല്‍ ഷൈബി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക്
  • എന്‍ജി. അഹ്മദ് മുഹമ്മദ് അല്‍ തയീബ്, ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനി
  • ശൈഖ് മുഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ താനി വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും, ആമാല്‍ കമ്പനി
  • മുഹമ്മദ് ഇസ്മായില്‍ അല്‍ ഇമാദി, ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ലെഷാ ബാങ്ക്

മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി സി എന്‍ ബി സിയുടെ എഡിറ്റോറിയല്‍ സംഘവും സ്വതന്ത്ര ഉപദേഷ്ടാക്കളും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നേതാക്കളെ റാങ്ക് ചെയ്യുന്നതിനുപകരം അവരുടെ സ്വാധീനവും പ്രഭാവവും മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് സി എന്‍ ബി സി അറിയിച്ചു.

സാമ്പത്തിക വളര്‍ച്ചയും ഓഹരിയുടമകള്‍ക്ക് മൂല്യവര്‍ധനയും സൃഷ്ടിക്കുന്ന കഴിവ്, വിപണിയിലും സമ്പദ്വ്യവസ്ഥയിലും ചെലുത്തുന്ന സ്വാധീനം, പുതുമയാര്‍ന്ന ആശയങ്ങളും സ്ഥാപനങ്ങളും സൃഷ്ടിക്കുന്ന നവീകരണശേഷി, മാതൃകാപരമായ ഭരണനേതൃത്വം, സാമ്പത്തിക ചക്രവാളങ്ങളിലുടനീളം പ്രകടനം നിലനിര്‍ത്തുന്ന പ്രതിരോധശേഷി എന്നീ അഞ്ച് പ്രധാന മാനദണ്ഡങ്ങളാണ് വിലയിരുത്തലിന് ഉപയോഗിച്ചത്.

- Advertisement -
Ad image

പട്ടികയില്‍ ഇടം നേടാന്‍, ബന്ധപ്പെട്ട നേതാക്കള്‍ മിഡില്‍ ഈസ്റ്റ്- നോര്‍ത്ത് ആഫ്രിക്ക മേഖലയിലുള്ളതോ അവിടെ ഗണ്യമായ പ്രവര്‍ത്തനങ്ങളുള്ളതോ ആയ സ്ഥാപനങ്ങളെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും നയിച്ചിരിക്കണം. പട്ടികയില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ പൊതുമേഖലാ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതോ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ ആകാമെങ്കിലും അവയുടെ പ്രവര്‍ത്തന- സാമ്പത്തിക വിവരങ്ങള്‍ പൊതുവായി പരിശോധിക്കാനാകുന്ന തരത്തില്‍ ലഭ്യമായിരിക്കണമെന്ന നിബന്ധനയും സി എന്‍ ബി സി വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!