ദുബൈയില്‍ സ്‌കൂളുകള്‍ 28ന് തുറക്കും

Web Desk
1 Min Read

ദുബൈ: ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ വേനലവധി കഴിഞ്ഞ് ഈ മാസം തുറക്കും. ഓഗസ്റ്റ് 28ന് വിദ്യാലയങ്ങള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ കെ എച്ച് ഡി എ അറിയിച്ചു.

city exchange

പുതിയ അക്കാദമിക വര്‍ഷത്തിനായി ദുബൈയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 28ന് തുറക്കുമെങ്കിലും ഏപ്രിലിലും സെപ്തംബറിലും അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് ഇക്കാര്യത്തില്‍ നേരിയ വ്യത്യാസങ്ങള്‍ അനുവദിക്കുമെന്ന് കെ എച്ച് ഡി എ വ്യക്തമാക്കി. പുതിയ അധ്യയന കലണ്ടര്‍ പ്രകാരം ശൈത്യകാല അവധി ഡിസംബര്‍ 9നാണ്് ആരംഭിക്കുക.

അവധി കഴിഞ്ഞ് ജനുവരി രണ്ടിന് സ്‌കൂളുകള്‍ തുറക്കും. വസന്തകാല അവധി മാര്‍ച്ച് 25ന് ആരംഭിക്കും. അവധി ഏപ്രില്‍ 15ന് സ്‌കൂളുകള്‍ തുറക്കും. ജൂണ്‍ 28ഓടെ അക്കാദമിക വര്‍ഷം അവസാനിക്കും. ഏപ്രിലില്‍ അക്കാദമിക് ഇയര്‍ തുടങ്ങുന്ന സ്‌കൂളുകളില്‍ വേനലവധി കഴിഞ്ഞ് ആഗസ്റ്റ് 28ന് തന്നെ അധ്യയനം ആരംഭിക്കും.

ശൈത്യകാല അവധിയും മറ്റു സ്‌കൂളുകള്‍ക്ക് സമാനമാണ്. എന്നാല്‍ അക്കാദമിക് വര്‍ഷത്തിന്റെ അവസാനം മാര്‍ച്ചിലായിരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!