
കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായുള്ള അവഗണനക്കും അട്ടിമറിക്കുമെതിരെ മലബാര്‍ ഡെവലപ്പ്മന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ധര്‍ണ്ണാസമരം നടത്തി. കെ പി സി സി ജനറല്‍ സിക്രട്ടറി അഡ്വ. പി എം നിയാസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
കരിപ്പൂര്‍ വിമാനത്താവളത്തിനെതിരെ തകര്‍ക്കാന്‍ നടക്കുന്ന ഗൂഢലക്ഷ്യങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പൂര്‍ണ്ണപിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു.
മലബാര്‍ ഡെവലപ്പ്മന്റ് ഫോറം പ്രസിഡണ്ട് കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. വലിയ വിമാനങ്ങളുടെ സര്‍വ്വീസും ഹജ്ജ് എംബാര്‍ക്കേഷനും പുനരാരംഭിക്കുക, അയോഗ്യനായ പൈലറ്റിനെ നിയമിച്ചത് മൂലം അപകടമുണ്ടായത് CBI അന്വേഷിക്കുക, പാര്‍ക്കിംഗ് പിക്കപ്പ് & ഡ്രോപ്പ് ചുരുങ്ങിയത് 15 മിനിറ്റാക്കുക, കരിപ്പൂരിനെ തകര്‍ക്കാനുള്ള ഉദ്യോഗസ്ഥലോബികളുടെ പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണാസമരം നടന്നത്. മലബാര്‍ ഡെവലപ്പ്മന്റ് ഫോറം ജനറല്‍ സിക്രട്ടറി ഖൈസ് അഹമ്മദ്, ചീഫ് കോഡിനേറ്റര്‍ ഷെറിന്‍ ഷെറിന്‍, അബ്ദുള്‍ റഷീദ്, വി എ അസീസ്, കെ പി അബ്ദുള്‍റസാക്ക്, അഹമ്മദ് കോയ, ഷാന്‍ ഷഹീന്‍, എം വി അബ്ദുള്‍ ഗഫൂര്‍, ഷാഫി ചേലേമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.എക്‌സിക്യുട്ടീവ് അംഗം സഹീര്‍ പി കെ സ്വാഗതവും ട്രഷറര്‍ നാസര്‍ ഹസ്സന്‍ ഇ ഒ നന്ദിയും പറഞ്ഞു.

