രാമന്തളി പഞ്ചായത്ത് അവഗണനക്കെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധം ഇന്ന്

Web Desk
1 Min Read

രാമന്തളി:രാമന്തളി ഗ്രാമപഞ്ചായത്ത് ഭരണസമിതി കാലാകാലമായി കാട്ടുന്ന കടുത്ത അവഗണനക്കെതിരെ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധം ഇന്ന് വടക്കുമ്പാട് നടക്കും.

city exchange

ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ ഒരു സബ് സെന്റര്‍ സ്ഥാപിക്കാന്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.

ലക്ഷങ്ങള്‍ മുതലിറക്കി സ്ഥലം സൗജന്യമായി വിട്ടു നല്‍കിയിട്ട് തന്നെ ഒരു വര്‍ഷത്തിലേറെയായി. എന്നിട്ടും കെട്ടിട നിര്‍മ്മാണ ഫണ്ട് അനുവദിച്ചില്ല.

ഹാജി റോഡും മൂസ്സ ഹാജി റോഡും തകര്‍ന്ന് യാത്ര ദുസ്സഹമായിട്ടും അറ്റകുറ്റ പണി നടത്താന്‍ പോലും തയ്യാറാവാഞ്ഞതിനെതിരെയും തകര്‍ന്ന മറ്റു റോഡുകള്‍ റി ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് വഞ്ചനാദിനം ആചരിക്കുന്നത്.

- Advertisement -
Ad image

ഇന്ന് വൈകുന്നേരം നാല് മണിക്ക് വടക്കുമ്പാട് മുസ്‌ലിം ലീഗ് പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി ഉല്‍ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!