

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കന്ററി ഇംഗ്ലീഷ് വിദ്യാലയത്തിന്റെ 35-ാം വാര്‍ഷികാഘോഷത്തിന് വര്‍ണ്ണാഭമായ പരിസമാപ്തി. കെ ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പരിപാടികള്‍ സദസ്സിന്റെ മനം കവര്‍ന്നു.

വിദ്യാലയ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ ഐ എസ് ഡി ചെയര്‍മാന്‍ കെ എം അഷ്‌റഫ് ഗ്രാന്റ് തേജസ്സ് അധ്യക്ഷത വഹിച്ചു. വാര്‍ഷികാഘോഷ പരിപാടികള്‍ കണ്ണൂര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ടി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

സി ഇ ഒ മുഹമ്മദ് സഅദ്, വൈസ് ചെയര്‍മാന്‍മാരായ ഡോ. പി വി അബൂബക്കര്‍, ഹാജി എം കെ തയ്യില്‍, എന്‍ജിനീയര്‍ ഷൗക്കത്ത് അലി, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, സെക്രട്ടറിമാരായ കെ പി നസീം, നദീദ അബ്ദുല്‍ മജീദ്, മാനേജ്‌മെന്റ്‌ലെ ഷബീര്‍ ഖാദര്‍ കക്കുളത്ത് പ്രത്യേക ക്ഷണിതാവ് ലൈല, പി ടി എ പ്രസിഡന്റ് റംല മുഹമ്മദ് ഷെരീഫ്, ട്രഷറര്‍ ഫര്‍ണ്ണസ് ഭാനു നിസാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ഥികളായി തെരഞ്ഞെടുക്കപ്പെട്ട നജാ കെ പി, മുഹമ്മദ് തുഫൈല്‍ എസ് എ പി എന്നിവര്‍ക്ക് സ്ഥാപക നേതാക്കളായ ഡോ. കെ പി ഒ സുലൈമാന്‍, എന്‍ മഹമൂദ് ഹാജി എന്നിവരുടെ പേരിലുള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ കുടുംബാംഗങ്ങളായ ഡോ. ജസ്‌ന കെ എസ്, ജുഗുനു കെ എസ്, സി മുസ്തഫ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
സ്‌കൂളിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ അവതരിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ദിവ്യ കെ പി സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ലീഡര്‍ ആത്തിഫ അമീറുദീന്‍ നന്ദി പറഞ്ഞു.
കണ്ണൂര്‍ സഹോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ വിജയകിരീടം, അണ്ടര്‍ 17 വിഭാഗത്തില്‍ റണ്ണറപ്പ് ആയ സ്‌ക്കൂള്‍ ടീം അംഗങ്ങളെയും സഹോദയ കായിക മേളയില്‍ ഏറ്റവും വേഗതയേറിയ താരമായി തെരഞ്ഞെടുക്കപ്പെട്ട റിഹാന്‍ അബ്ദുല്‍ അസീസ്, ജില്ലാതലത്തില്‍ കഥാരചനയില്‍ പുരസ്‌കാരം നേടിയ നസ്രിന്‍ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന തലത്തില്‍ ഇംഗ്ലീഷ് കാവ്യ രചനയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ ഫാത്തിമ അമാനി അഷ്‌റഫ്, നാടോടി നൃത്തത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നിവേദ്യ, ശാസ്ത്രീയ സംഗീതത്തിലും ലളിത ഗാനത്തിനും എ ഗ്രേഡ് കരസ്ഥമാക്കിയ സാന്നിധ്യ എന്നിവരെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഇസ്ദ അനുമോദിച്ചു.
ഭാവിയിലെ മത്സരങ്ങളില്‍ പ്രചോദനമായി ഇസ്ദ രണ്ടുലക്ഷം രൂപയുടെ പാരിതോഷികങ്ങള്‍ വിതരണം ചെയ്തു. ഇസ്ദ ഭാരവാഹികളായ ഷാ റിസാല്‍ ഒ ടി, സാഹില്‍ നേതൃത്വം നല്‍കി.

