

അങ്കമാലി: ദേശീയപാത 544ലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, കൊടകര എന്നിവിടങ്ങളിലെ അടിപ്പാതകളുടെയും മേല്‍പ്പാലങ്ങളുടെയും നിര്‍മാണവുമായി ബന്ധപ്പെട്ട് എം പിയും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി.


ചാലക്കുടി എംപി ബെന്നി ബെഹനാന്‍, സനീഷ് കുമാര്‍ എം എല്‍ എ, നാഷണല്‍ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ അന്‍സില്‍, പ്രൊജക്ട് മാനേജര്‍ ബിജു, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സിസ്, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനിത കെ സി, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, മറ്റു അനുബന്ധ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാനിധ്യത്തില്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുകയും പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും വേണ്ടി നിര്‍മാണം നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു യോഗം നടത്തി.
