

തിരുവനന്തപുരം: വിദ്യാഭ്യാസ ജീവ കാരുണ്യ രംഗങ്ങളില്‍ മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍മഖര്‍ സ്ഥാപനങ്ങളുടെ 33-ാം വാര്‍ഷിക സനദ് ദാന സമ്മേളന പ്രഖ്യാപനം ഒക്ടോബര്‍ 28ന് വൈകുന്നേരം തിരുവനന്തപുരം പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മത സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടി അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവത്തിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ സമ്മേളന പ്രഖ്യാപനം നിര്‍വ്വഹിക്കും.

സംസ്ഥാന തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍ കോവില്‍ മുഖ്യാതിഥിയാവും. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു സാമൂഹിക സുരക്ഷ പദ്ധതി പ്രഖ്യാപനം നടത്തും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് പി എ ഹൈദ്രോസ് മുസ്ല്യാര്‍ അനുഗ്രഹ ഭാഷണം നടത്തും.

‘സുസ്ഥിര വിദ്യാഭ്യാസം സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ നടത്തുന്ന പ്രസ്തുത സമ്മേളനം വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിരവധി കര്‍മ്മ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സമ്മേളന പദ്ധതികളുടെ അവതരണം അല്‍മഖര്‍ സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍ നടത്തും.

