

ദോഹ: ഖത്തറിലെ അഹ്ലുബൈത്ത് കൂട്ടായ്മയായ സാദാത്ത് അസോസിയേഷന്‍ ഓഫ് ഖത്തര്‍ (സാഖ്) കുടുംബ സംഗമം നടത്തി. കുട്ടികളുടെ മദ്ഹ് ഗാനങ്ങള്‍ സംഗമത്തെ സജീവമാക്കി. റബീഉല്‍ അവ്വല്‍ പ്രമാണിച്ച് സാഖ് നടത്തിയ മദ്ഹ് ഗാനം, സ്ത്രീകള്‍ക്ക് അറബിക് കാലിഗ്രാഫി, ക്വിസ് എന്നീ മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സയ്യിദ് ജഹ്ഫര്‍ തങ്ങള്‍ മമ്പുറം, ശഹ്ബാസ് തങ്ങള്‍ വളപട്ടണം, മുനീര്‍ തങ്ങള്‍ ചാലിയം എന്നിവര്‍ പ്രസംഗിച്ചു.

