
ദോഹ: വടകര കാർത്തികപ്പള്ളി സ്വദേശി പുളിയുള്ളതിൽ ഇസ്ഹാഖ് (64) ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. വെള്ളിയാഴ്ച രാവിലെ അൽ സദ്ദിലെ താമസസ്ഥലത്തായിരുന്നു മരണം.

ഖത്തറിലെ അൽ നഈമി കഫ്റ്റീരിയ ഗ്രൂപ്പിൽ പി ആർ ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് ഇസ്മായിൽ പുളിയുള്ളതിലിന്റെ സഹോദരനാണ്.

പിതാവ്: പരേതനായ പുളിയുള്ളതിൽ മൊയ്തു മുസ്ലിയാർ. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ്, കുൽസു, റാഹില, ഹഫീഫ. മറ്റ് സഹോദരങ്ങൾ: യഅഖുബ്, ഇദ് രീസ് (ഇരുവരും ഖത്തർ), റുഖിയ, ഹന്നത്ത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

