കെ എം സി സി ഫൈവ്‌സ് ഫുട്‌ബോളിന് തുടക്കം

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന സ്‌പോര്‍ട്‌സ് വിംഗ് കായികോല്‍സവ് സീസണ്‍-2ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പി എ മുബാറക് മെമ്മോറിയല്‍ അഖിലേന്ത്യാ ഫൈവ്‌സ് ഫുട്‌ബോളിന് അബുഹമൂര്‍ അല്‍ജസീറ സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചു.

city exchange

നാസ് ഗാര്‍ഡ് ഏഴിമല ബ്രദേര്‍സ്, ഓര്‍ബിറ്റ് എഫ് സി, ലാല്‍ കെയര്‍സ് ഖത്തര്‍, സിറ്റി എക്‌സ്‌ചേഞ്ച്, സതേര്‍ണ്‍ സ്റ്റാര്‍ എസ് സി, വാക് എഫ് സി, ഡേസല്‍ ഖത്തര്‍, ഫ്രൈഡേ എഫ് സി, കടപ്പുറം എഫ് സി, എസ്ദാന്‍ എഫ് സി വക്ര, കെ എം സി സി വണ്ടൂര്‍, കോഴിക്കോട് എഫ് സി, ക്രെസന്റ് പ്രോപ്പര്‍ട്ടീസ് എഫ് സി, സോക്കര്‍ എഫ് സി എന്നീ പതിനാല് ടീമുകള്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി.

പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 18ന് ഹാമില്‍ട്ടന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 6.45 മുതല്‍ നടക്കും.

കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍ സിറ്റി എക്‌സ്‌ചേഞ്ച് പ്രതിനിധികളായ ഷാനിബ്, ഹുസൈന്‍, കെ എം സി സി ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, മുസ്തഫ ഏലത്തൂര്‍, സ്പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട്, ടൂര്‍ണമെന്റ് കണ്‍വീനര്‍ താഹിര്‍ പട്ടാര, അബ്ദുല്‍ നാസര്‍ നാച്ചി, ബഷീര്‍ ഖാന്‍, നാസര്‍ തൃശ്ശൂര്‍, സിദ്ദീഖ് പറമ്പന്‍, എം പി ഫൈറോസ്, മുഹമ്മദ് ചൂലൂര്‍, അബ്ദുറഹൂഫ് കൊണ്ടോട്ടി, എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!