അങ്കമാലി അസോസിയേഷന്റെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: അങ്കമാലി എന്‍ ആര്‍ ഐ അസോസിയേഷന്‍ ഖത്തര്‍ ഓണാഘോഷം അല്‍ മിഷാഫ് പോഡാര്‍ പേള്‍ സ്‌കൂളില്‍ നടന്നു. വിശിഷ്ടാതിഥിയായി അങ്കമാലി ഡയറീസ്, ഇരട്ട, കൊറോണ ധവാന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ ശ്രുതി ജയന്‍, ആട് 2, റിലീസിനൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങളിലൂടെ വില്ലന്‍ വേഷങ്ങളിലെത്തിയ ഹരിപ്രശാന്ത് വര്‍മ്മ, പ്രശസ്ത വയലിനിസ്റ്റ് അയ്മനം പ്രദീപ്, ഇന്ത്യന്‍ എംബസി അപ്പക്‌സ് ബോഡി പ്രസിഡന്റുമാരായ എ പി മണികണ്ഠന്‍,
ഇ പി അബ്ദുല്‍ റഹ്മാന്‍, ഷാനവാസ് ബാവ, അജി കുര്യാക്കോസ്, പ്രശസ്ത മെന്റലിസ്റ്റ് ഡോ. കൃഷ്ണകുമാര്‍ ഗോവിന്ദന്‍, ഹാന്‍സണ്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

city exchange

ഓണാഘോഷ പരിപാടിക്ക് ആയിരത്തോളം വരുന്ന അങ്കമാലിക്കാരാണ് ഒത്തുചേര്‍ന്നത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ പൂക്കളമത്സരത്തോടെ ആരംഭിച്ച പരിപാടിയില്‍ ഷെഫ് പിള്ളയുടെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു.

മ്യൂസിക്ക ഖത്തറിന്റെ ജാമിന്‍ഗ് ലൈവ് മ്യൂസിക്, ഡബിള്‍ പാലം കിഡ്‌സ് അവതരിപ്പിച്ച റോക്കിങ് ഡാന്‍സ്, ഒപ്പന, തിരുവാതിര, മോഹിനിയാട്ടം തുടങ്ങിയ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. മഞ്ജുവും സുനില്‍ പെരുമ്പാവൂരും ആര്‍ .ജെ അപ്പുണ്ണിയും സ്റ്റേജ് പ്രോഗ്രാമുകള്‍ നിയന്ത്രിച്ചു.

- Advertisement -
Ad image

ആന്റിയ ഖത്തര്‍ ഭാരവാഹികളായ ജോയ് പോള്‍, വിനോദ്, ബിജു കാഞ്ഞൂര്‍, ജോയ് ജോസ്, അഗസ്ത്യന്‍ കല്ലൂക്കാരന്‍, ഡാന്‍, വിനായക് എന്നിവര്‍ നേതൃത്വം നല്‍കി. ജോസഫ് ജോര്‍ജ് (റോജോ) നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!