

ദോഹ: അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ഒക്ടോബര്‍ മൂന്ന് ചൊവ്വാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് എക്സ്പോ 2023 സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ ഖൗരി അറിയിച്ചു.

എക്സ്പോ സന്ദര്‍ശിക്കുന്നവര്‍ക്ക് എക്സിബിഷന്റെ മൂന്ന് സോണുകളിലെയും ദൈനംദിന ഇവന്റുകളുടെ ഒരു ലിസ്റ്റ് ലഭിക്കും.

ഹരിത മേഖലകളുടെ വിപുലീകരണത്തിന് തടസ്സമാകുന്ന എല്ലാ വെല്ലുവിളികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍ ഖൂരി പറഞ്ഞു.
ഉയര്‍ന്ന തലത്തിലുള്ള സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും കൈവരിക്കുന്നതില്‍ ഖത്തറിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

