കരിപ്പൂരിന്റെ ചിറകരിയാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണം: ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍

Web Desk
1 Min Read

ദോഹ: മലബാറിന്റെ വികസന കവാടവും ലക്ഷക്കണക്കിന് പ്രവാസികളുടെ ആശ്രയവും പൊതുമേഖലക്ക് കീഴില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ ചിറകരിയുന്ന തരത്തിലുള്ള ശ്രമത്തില്‍ നിന്നും അധികാരികള്‍ പിന്മാറണമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

city exchange

2015ല്‍ റീ കാര്‍പറ്റിങ്ങിന്നായി അടച്ചുപൂട്ടി. ദാരുണമായ വിമാന അപകടത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടു. ഇക്കാരണത്താല്‍ വിദേശ വിമാന കമ്പനികള്‍ സര്‍വീസ് നിര്‍ത്തുകയും ചെറിയ വിമാനങ്ങള്‍ മാത്രം ഇറങ്ങുന്ന എയര്‍പോര്‍ട്ടായി കരിപ്പൂര്‍ മാറുകയും ചെയ്തു. പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നു എന്ന് മാത്രമല്ല കയറ്റുമതി, ഇറക്കുമതി, വിനോദ സഞ്ചാര വ്യവസായത്തെയും രാജ്യ പുരോഗതിയേയും ഇത് ബാധിച്ചു കൊണ്ടിരിക്കുകയാണെന്നും ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

ഏറ്റവുമൊടുവില്‍ റണ്‍വേ നീളം കൂട്ടുന്നതിനു പകരം റിസയുടെ പേരില്‍ 2860 മീറ്ററില്‍ നിന്നും 320 മീറ്റര്‍ വെട്ടിക്കുറക്കാനാണ് നിര്‍ദ്ദേശം. എയര്‍പോര്‍ട്ടിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നീക്കങ്ങളാണിതെല്ലാമെന്നും  ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ കുറ്റപ്പെടുത്തി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!