

കോഴിക്കോട്: എ സി, റഫ്രിജറേഷന്‍ സര്‍വ്വീസ് മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ഹീറ്റിങ്ങ് വെന്റിലേഷന്‍, എയര്‍ കണ്ടീഷനിങ്ങ് റഫ്രിജറേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ കേരള (എച്ച് വി എ സി ആര്‍) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. വൈ എം സി എ ഹാളില്‍ നടന്ന സമ്മേളനം ടൗണ്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി ബിജു രാജ് ഉദ്ഘാടനം ചെയ്തു.

എ സി, റഫ്രിജറേറ്റര്‍ ആഡംബരമല്ലാതായത് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ആശ്വസകരമാണെന്ന് പി ബിജുരാജ് പറഞ്ഞു.

സംഘടന ജില്ലാ പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി എം വര്‍ഗീസ് മുഖ്യാതിഥിയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി തമ്പി പോള്‍ സംഘടനയെ കുറിച്ച് വിശകലനം നടത്തി.
മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുന്നായി സ്റ്റേറ്റ് കണ്‍വീനര്‍ ജിബി മൈത്രി വിശദീകരിച്ചു. ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ധിഖ്, ബാബു പൂക്കാട്ട്, ജില്ലാ ട്രഷറര്‍ എ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട് താലൂക്ക് കമ്മിറ്റി പ്രസിഡന്റായി എം ടി ബിനീഷിനെയും സെക്രട്ടറിയായി എം മിഥുനിനെയും തെരഞ്ഞെടുത്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എ സുരേന്ദ്രന്‍ സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി എം ടി മനോജ് നന്ദിയും പറഞ്ഞു.

