

കൊച്ചി: നട്ടെല്ലിനുണ്ടാകുന്ന സ്‌കോളിയോസിസ് രോഗം നേരത്തേ കണ്ടെത്താന്‍ വിപിഎസ് ലേക്ഷോര്‍ നടത്തുന്ന ഒരുമാസം നീണ്ടുനില്‍ക്കുന്ന സൗജന്യ സ്‌കോളിയോസിസ് നിര്‍ണ്ണയക്യാമ്പ് ജനുവരി 15ന് തുടങ്ങും.

വിപിഎസ് ലേക്ഷോറില്‍ നടക്കുന്ന ക്യാംപില്‍ നടുവേദന, കഴുത്ത് വേദന, ഡിസ്‌ക് പ്രൊലാപ്‌സ്, കുട്ടികളിലെ നട്ടെല്ലിലെ വളവ് കൂന് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനകളും ചികിത്സയും ലഭ്യമാകും. ക്യാംപില്‍ പങ്കെടുന്നവര്‍ക്കു നട്ടെല്ലിന്റെ എംആര്‍ഐ സ്‌കാന്‍, എക്‌സ്‌റേ, ലാബ് ടെസ്റ്റ് തുടങ്ങിയവയ്ക്ക് 50 ശതമാനം വരെ ഇളവും ലഭിക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈന്‍ ആന്‍ഡ് സ്‌കോളിയോസിസ് സര്‍ജറി ഡയറക്ടര്‍ ഡോ. ആര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ക്യാംപ് നടക്കുക. ഫെബ്രുവരി 15ന് സമാപിക്കും. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പര്‍: 7594001279.
