‘ഇമാക്’ സൈലന്റ് ഹീറോസ് അവാര്‍ഡ്സ് 25 ഏപ്രില്‍ ഒന്‍പതിനും പത്തിനും

Web Desk
2 Min Read

കൊച്ചി: കേരളത്തിലെ ഇവന്റ് മാനേജര്‍മാരുടെ സംഘടനയായ ‘ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ ഏഴാം പതിപ്പ് ഏപ്രില്‍ 9, 10 തിയ്യതികളില്‍ കൊല്ലം അഷ്ടമുടി ലീല റാവിസില്‍ നടക്കും. കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജര്‍മാരുടെ സുസ്ഥിര സേവനങ്ങളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇമാക് അവാര്‍ഡുകള്‍ നല്‍കുന്നത്.

city exchange

വര്‍ഷങ്ങളായി സംസ്ഥാനത്തുടനീളമുള്ള ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെയും പ്രഫഷണലുകളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്ന വേദിയാണ് ഇമാക് സൈലന്റ് ഹീറോസ് അവാര്‍ഡ്‌സ്. സൈലന്റ് ഹീറോസ് അവാര്‍ഡ്‌സ് 2025ലേക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 15 വരെ നീട്ടി.

അഞ്ച് പ്രധാന വിഭാഗങ്ങളില്‍ 60 ഉപവിഭാഗങ്ങളിലുമായി സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് ജേതാക്കള്‍ക്ക് ലഭിക്കുക. ഇവന്റ് ഡികോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സൊലൂഷന്‍സ്, എന്റര്‍ടൈന്‍മെന്റ് ഡിസൈന്‍, വെന്യു ആന്‍ഡ് കാറ്ററിങ് സൊല്യൂഷന്‍സ്, പഴ്‌സണലൈസ്ഡ് സൊലൂഷ്യന്‍സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.

2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ നടത്തിയ കോര്‍പ്പറേറ്റ് പരിപാടികള്‍ക്കും വിവാഹങ്ങള്‍ക്കും അപേക്ഷിക്കാം. 2500 രൂപയാണ് പ്രവേശനഫീസ്. താല്പര്യമുള്ളവര്‍ക്ക് https://emaksilentheroes.com/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ 87144 95333, 9961186161 എന്നീ നമ്പറുകളില്‍ മാര്‍ച്ച് 15നുള്ളില്‍ ബന്ധപ്പെടാം.

- Advertisement -
Ad image

‘കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ വിശിഷ്ടവ്യക്തികളും പ്രൊഫഷണലുകളും ഒത്തുചേരുന്നതിനാല്‍ ഈ വര്‍ഷത്തെ അവാര്‍ഡ് നിശ കൂടുതല്‍ മികവുറ്റതാവുമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.

കേരളത്തിലെ വിവിധ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും അതുവഴി ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളുടെ ഏക പ്രതിനിധി സംഘടനയായി മാറുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2009 ജൂലൈ 01ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക്’ രൂപീകരിച്ചത്. ഇവന്റ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി ‘ഇമാക്’ന് അഫിലിയേഷന്‍ ഉണ്ട്.

ഇവന്റുകളിലെയും അനുബന്ധ വ്യവസായങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് മികച്ച നെറ്റ്വര്‍ക്കിംഗ് അവസരമാണ് ഇവന്റ് വാഗ്ദാനം ചെയ്യുന്നത്. പരിപാടിയില്‍ ബി2ബി എക്‌സ്‌പോ, വിജ്ഞാന സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, അവാര്‍ഡുകള്‍, വിനോദപരിപാടികള്‍ എന്നിവ നടക്കും.

Share This Article
Leave a Comment
error: Content is protected !!