ഹോട്ടല്‍ടെക് പ്രദര്‍ശനം; കലിനറി, ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു

Web Desk
2 Min Read
ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ചില്‍ മികച്ച ഹൗസ്‌കീപ്പിംഗിനുള്ള സ്ഥാപന അവാര്‍ഡ് ജൂറിമാരായ രാജീവ്, അനീറ്റ എന്നിവരില്‍ നിന്ന് അബാദ് ഹോട്ടല്‍സിനു വേണ്ടി ബിന്ദു പര്‍വേഷ് ഏറ്റുവാങ്ങുന്നു

കൊച്ചി: കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു വരുന്ന ഹോട്ടല്‍ടെക് പ്രദര്‍ശനത്തിന്റെ 11-ാം പതിപ്പിന് നാളെ സമാപനം. സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെകില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 65ലേറെ പ്രദര്‍ശകര്‍ ഹോട്ടല്‍ടെകില്‍ പങ്കെടുക്കുന്നുണ്ട്.

city exchange
ബെസ്റ്റ് കലിനറി എസ്റ്റാബ്ലിഷ്‌മെന്റ് അവാര്‍ഡ് ക്രൗണ്‍ പ്ലാസ ഹോട്ടല്‍സിന് ജൂറിമാരായ ഷഫ് അലന്‍ പാമര്‍, ഷെഫ് റഷീദ്, ഷെഫ് ജോര്‍ജ് എന്നിവര്‍ സമ്മാനിക്കുന്നു

രാവിലെ 10 മുതല്‍ ആറു വരെയാണ് പ്രദര്‍ശനസമയം.മേളയ്ക്ക് സമാന്തരമായി ആദ്യരണ്ടു ദിവസം നടന്ന മത്സരങ്ങളായ കേരളാ കലിനറി ചലഞ്ച് (കെ സി സി), ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ച് (എച്ച് കെ സി) എന്നിവയില്‍ ഹോട്ട് കുക്കിംഗ് ഫിഷില്‍ ക്രൗണ്‍ പ്ലാസയിലെ വിഷ്ണു എം ഗോള്‍ഡും അജിത് വര്‍മ സില്‍വറും വണ്ടര്‍ലായിലെ അനു ഇ പോള്‍ പ്രോത്സാഹനസമ്മാനവും നേടി.

മറ്റു വിജയികള്‍: ബ്രെഡ് ആന്‍ഡ് പേസ്ട്രി ഡിസ്‌പ്ലേ സെബിന്‍ ജയിംസ്, ക്രൗണ്‍ പ്ലാസ; ആന്ദം, മൗണ്ടന്‍ ക്ലബ് റിസോര്‍ട്ട്; ഹോട്ട് കുക്കിംഗ് മീറ്റ് വിഷ്ണു എം, സെലാം സേത് ശ്രീനു, അമര്‍നാഥ് സിംഗ്, മൂന്നും ക്രൗണ്‍ പ്ലാസ; ഹോട്ട് കുക്കിംഗ് ചിക്കന്‍ ധര്‍മേന്ദ്ര സിംഗ്, വിഷ്ണു എം, ക്രൗണ്‍ പ്ലാസ, അനു ഇ പോള്‍, വണ്ടര്‍ലാ; കേരള വിഭവം റെജിമോന്‍, ക്രൗണ്‍ പ്ലാസ, പ്രവീണ്‍ പി ബി, ബാക്ക് വാട്ടര്‍ റിപ്പ്ള്‍സ്, അരുണ്‍ ടി, വണ്ടര്‍ല, വിഷ്ണു സി, ക്രൗണ്‍ പ്ലാസ; റൈസ് ഡിഷ് റെജിമോന്‍ പി എസ്, ചിന്മയ പാണ്ഡ, ക്രൗണ്‍ പ്ലാസ: ക്രിയേറ്റീവ് സലാഡ്‌സ് അഗസ്റ്റിന്‍ ബെന്‍സണ്‍, ക്രിസ്റ്റീന്‍ തോമസ്. വിജയികള്‍ക്ക് ജൂറി അംഗങ്ങള്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ചില്‍ മികച്ച ഹൗസ്‌കീപ്പിംഗിനുള്ള സ്ഥാപന അവാര്‍ഡ് അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സും നേടി. സെലിബ്രിറ്റി ഷെഫ് അലന്‍ പാമര്‍, ഷെഫ് റഷീദ്, ഷെഫ് ജോര്‍ജ് കെ ജോര്‍ജ്, രാജീവ്, അനീറ്റ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

- Advertisement -
Ad image

TAGGED:
Share This Article
Leave a Comment
error: Content is protected !!